തിരുവനന്തപുരം | ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തി. ബോര്‍ഡ് പ്രസിഡന്റിന്റെ ഓഫീസിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്താനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്. ചില ഫയലുകള്‍ ശേഖരിച്ച് പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി. കേസുമായി ബന്ധപ്പെട്ട് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്ന കാലത്തെ ഫയലുകളാണ് പരിശോധിച്ചത്.നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും മെമ്പര്‍ അജികുമാറിനെയും പ്രതിചേര്‍ക്കാനുള്ള നീക്കമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. അതിന്റെ ഭാഗമായുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടം വരുത്തിയ ശബരിമല നെയ്യ് ക്രമക്കേടില്‍ ഗൗരവതരമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.ക്രിമിനല്‍ കുറ്റങ്ങളും നടന്ന ഇടപാടായതിനാല്‍ വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്നാണ് ദേവസ്വം വകുപ്പിന്റെ വിലയിരുത്തല്‍. ഭക്തര്‍ നെയ്യഭിഷേകത്തിനായി സമര്‍പ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വന്‍ ക്രമക്കേട് നടന്നെന്നാണ് പ്രാഥമിക നിഗമനം.Content Highlights:Vigilance officials inspected Travancore Devaswom Board HQ over Sabarimala ghee irregularities. The raid aimed to verify financial documents and stock registers. Further investigation into the alleged corruption is currently ongoing.