തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളായ ഫോറന്‍സിക് സര്‍ജന്‍മാരടക്കം ആറ് ഡോക്ടര്‍മാര്‍ ഹാജരായി.സാക്ഷിവിസ്താര സമയം തേടിയുള്ള പ്രോസിക്യൂഷന്‍ അപേക്ഷ പ്രകാരം ഇവരോട് ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം നാലാം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് ആണ് കേസ് വിചാരണ ചെയ്യുന്നത്. 27ാം സാക്ഷി മെഡിക്കല്‍ കോളജ് ഫോറന്‍സിക് അസ്സിസ്റ്റന്റ് പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ വല്‍സല, 29ാം സാക്ഷി ജനറല്‍ ആശുപത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. രാകേഷ് എസ് കുമാര്‍, 30ാം സാക്ഷി ജനറല്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാകേഷ് തമ്പി, കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ 31ാം സാക്ഷി മാസല്‍ വോ ഗ്ലാഡി ലൂയിസ്, 34ാം സാക്ഷി സനൂപ് കോശി സക്കറിയ, 35ാം സാക്ഷി മണി വര്‍ഗീസ് എന്നിവരാണ് ഹാജരായത്. ഇവരെ ഇന്ന് വിസ്തരിക്കും.Content Highlights:Witness doctors appeared in court for the trial in the KM Basheer murder case. The examination of key medical witnesses takes place today. Further details are expected as proceedings unfold in Thiruvananthapuram.