കോഴിക്കോട് | അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയ കേസില്‍ സഹോദരന്‍ അജയ് അറസ്റ്റില്‍. മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ഒരു സ്ഥാപനത്തിനു മുന്നില്‍ നിന്നായിരുന്നു അറസ്റ്റ്.നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാധ്യമം വഴി അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.പോലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്ന് പോലീസ് പിടികൂടിയത്നഗരത്തിലെ താളിക്കാവിലുള്ള അഭിഭാഷകയുടെ ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.Content Highlights:Kannur police have arrested Ajay, the brother of Arjun Ayanki, in a crowdfunding fraud case. The arrest follows an investigation into alleged financial irregularities and fund misappropriation. Authorities are probing the financial transactions further.