ഗൾഫ് മാധ്യമം സോഷ്യൽ മീഡിയ കോഓർഡിനേറ്റർ അമീർ സാദിഖിന് മാധ്യമപ്രവർത്തകരുടെ യാത്രയയപ്പ്

Wait 5 sec.

മനാമ: ബഹ്‌റൈനിൽ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മാധ്യമം സോഷ്യൽ മീഡിയ കോഓർഡിനേറ്റർ അമീർ സാദിഖിന് ബഹ്‌റൈനിലെ മലയാളി മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി.ഇന്ത്യൻ ഡിലൈറ്റ്‌സ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ മീഡിയ ഫോറത്തിന്റെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. പ്രദീപ് പുറവങ്കര, ജലീൽ അബ്ദുല്ല, അൻവർ മൊയ്തീൻ, ഷാഫി മുഹമ്മദ്, ഫായിസ് അബൂബക്കർ, തോമസ്, ശുഭ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കഴിഞ്ഞ രണ്ടു വർഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ ബഹ്‌റൈനിലെ മാധ്യമ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിച്ച പിന്തുണയ്ക്കും ആത്മാർത്ഥമായ സഹകരണത്തിനും അമീർ സാദിഖ് നന്ദി രേഖപ്പെടുത്തി.The post ഗൾഫ് മാധ്യമം സോഷ്യൽ മീഡിയ കോഓർഡിനേറ്റർ അമീർ സാദിഖിന് മാധ്യമപ്രവർത്തകരുടെ യാത്രയയപ്പ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.