ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ സംഭവം; പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാന്‍ നിര്‍ദേശം

Wait 5 sec.

തിരുവനന്തപുരം | കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നീന്തൽ പരിശീലകൻ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ പി പോളിനെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി എ പി അനിൽകുമാർ നിർദേശം നൽകി.കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണുരാജ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതിൽ തഹസിൽദാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഫ്രീസറില്ലാത്ത ആംബുലൻസിലാണ് മൃതദേഹം കൊണ്ടുപോയത്. തുടർന്ന് ചാവക്കാട് വച്ച് ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജേഷിന്റെ കുടുംബത്തിന് സർക്കാർ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.Content Highlights:Payyannur Tahsildar KP Paul was ordered to be suspended by Revenue Minister AP Anil Kumar following a probe report by Kannur Collector. The action comes after the body of deceased rescue worker Rajesh was transported in an ambulance without freezer facilities, causing a severe public outrage.