ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആ വാർത്ത പതിനായിരങ്ങൾ ഉറക്കെ വിളിച്ചു പറയും എന്ന് മറക്കേണ്ട; സംസ്ഥാന സർക്കാരിനെതിരെ വീണാ ജോർജ്

Wait 5 sec.

സർക്കാരിനെതിരായ വാർത്തകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിനെതിരെ മുൻ മന്ത്രി വീണാ ജോർജ് രംഗത്ത്. ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് പതിനായിരങ്ങൾ കൂടുതൽ ശക്തമായി പറയുമെന്ന് ഓർക്കണമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വാർത്തകൾ പിൻവലിക്കാൻ സമ്മർദമുണ്ടെന്ന ആരോപണവും വീണ ഉന്നയിച്ചു. വിമർശനാത്മക മാധ്യമങ്ങളെയും രാഷ്ട്രീയ വിശകലനക്കാരെയും ലക്ഷ്യമിട്ടാണ് നടപടി നടക്കുന്നതെന്നും, നേരിട്ടുള്ള സമ്മർദത്തിന് പിന്നാലെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വാർത്തകൾ നിയന്ത്രിക്കുകയാണെന്നും അവർ ആരോപിച്ചു.സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾ വ്യാപകമായി നീക്കം ചെയ്യപ്പെടുകയാണെന്നും, ഐടി ചട്ടങ്ങളുടെ മറവിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും വീണാ ജോർജ് വിമർശിച്ചു.The post ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആ വാർത്ത പതിനായിരങ്ങൾ ഉറക്കെ വിളിച്ചു പറയും എന്ന് മറക്കേണ്ട; സംസ്ഥാന സർക്കാരിനെതിരെ വീണാ ജോർജ് appeared first on ഇവാർത്ത | Evartha.