കൊച്ചി | കര്‍ണാടക ഹുന്‍സൂരില്‍ ബാങ്ക് ജീവനക്കാരിയായ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പ്രതിശ്രുത വരന്‍ കൊച്ചിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ വിലമണ അമ്പലത്തട്ട് ആണ്ടിയന്‍ വീട്ടില്‍ സുധാകരന്റെ മകന്‍ വി അമലിനെയാണ് (26) എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ബാങ്കില്‍ ജീവനക്കാരനായിരുന്നു അമല്‍.പ്രതിശ്രുത വധുവായ പള്ളിക്കര പൂച്ചക്കാട് കിഴക്കെകരയിലെ കെ ചന്ദ്രന്‍- റീന ദമ്പതികളുടെ മകള്‍ പി അനുശ്രീയെ (24) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അനുശ്രീ എസ് ബി ഐ ജീവനക്കാരിയായിരുന്നു. വരുന്ന ഡിസംബറില്‍ ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. രണ്ടുപേരുടേയും മരണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056) Content Highlights:Anual bank employee Amal was found dead in a Kochi hotel room. The incident occurred shortly after his fiancée Anusree, an SBI staffer, was found dead in Hunsur, Karnataka. The couple was slated to marry in December. Police registered a case and initiated an investigation into both deaths.