കൊച്ചി| ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കേസ്. ആലുവ സൈബര്‍ പോലീസ് ആണ് എഫ്‌ഐആര്‍ ഇട്ടത്. പൊതു മധ്യത്തില്‍ അപമാനിച്ചുവെന്നാണ് എഫ്‌ഐആര്‍.ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുനെ പോലീസ് തിരയുന്നത്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം.കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. 21 ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് അര്‍ജുന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.Content Highlights:Aluva Cyber Police registered a new case against Arjun Ayanki for defaming the Chief Minister on Facebook. He is already absconding in a separate case for threatening the Kothamangalam Inspector. Police are intensifying searches to locate his whereabouts and make an arrest.