🔹തുടക്കംLanguage : മലയാളംഴോണർ : Action/ഡ്രാമ ഇന്ന് ഇൻഡസ്ട്രിയയിലെ ഏറ്റവും മികച്ച മ്യൂസിക് ഡയറക്ടറും എഡിറ്ററും സിനിമാട്ടോഗ്രാഫറും അടക്കം കുറ്റമറ്റ ടെക്നിക്കൽ ടീമിനെ കിട്ടിയിട്ടും, മികച്ച ആക്ഷൻ കൊറിയോഗ്രാഫറെയും, മെയ് വഴക്കത്തോടെ അത് ചെയ്യാൻ കെൽപ്പുള്ള ഒരു അഭിനേത്രിയെയും ലഭിച്ചിട്ടും,"പൈസ ഒരു പ്രശ്നമേയല്ല, മനസ്സിൽ കണ്ടതുപോലെ ഷൂട്ട് ചെയ്തോളൂ.." എന്ന് ഒരു പ്രൊഡ്യൂസർ പറഞ്ഞിട്ടും, ജൂഡ് ആന്റണിയും കൂട്ടരും ഉണ്ടാക്കി വെച്ചത് ഒരു പഴങ്കഞ്ഞി പഴഞ്ചൻ പടമായി പോയല്ലോ എന്ന് ആലോചിക്കുമ്പോഴാണ്...പുതിയൊരു നാട്ടിലേക്ക് വരുന്ന അച്ഛനും മകളും, അവർക്ക് അവിടെ സ്വാഭാവികമായ് ഉണ്ടാകുന്ന ഇടപെടലുകളും പരിചയപ്പെടുത്തലുകളും... പിന്നീട് ഒരു വുമൺ മിസ്സിംഗ് കേസിലേക്കെത്തി അതുവഴി ഇൻവെസ്റ്റിഗേഷൻ മൂഡ് കൈവരിക്കുന്ന പടം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയൊരു പോയിന്റിലാണ് ഇടവേളയിലെത്തിക്കുന്നത്...ന്നിട്ടോ,ഹൈ മൊമെന്റുകളുടെ ചാകര വേണ്ടിടത്തു, ദുർബലമായ എഴുത്തും ആക്ഷൻ രംഗങ്ങളുടെ മോശം സ്റ്റേജിങ്ങും ആന്റണി അണ്ണൻ ഇടപെട്ട് ഉണ്ടാക്കിയ ഒരു നിർഗുണ കാമിയോ കഥാപാത്രവും മുതൽ, അതുവരെ സിനിമ കൈവരിച്ചതെല്ലാം ഒടുക്കം കൊണ്ടുപോയി കലമുടക്കുന്ന കാഴ്ചയാണ് പിന്നീട് ഇ പടം നൽകുന്നത്," ആളറിഞ്ഞു കളിക്കെടാ " മൂഡിൽ എത്ര ആവർത്തി പറഞ്ഞു പഴകിയ ഒരു കഥയാണിത്, എന്നിരുന്നാൽ പോലും ഈ ടെമ്പ്ലേറ്റിൽ ഇനിയും ഒരുപാട് സിനിമകൾ വരും... കാരണം ഇമോഷണലി കണക്ട് ചെയ്യിപ്പിച്ചുകൊണ്ട് വൃത്തിക്ക് ഈ കഥ പറഞ്ഞാൽ ഉറപ്പായും അത് പ്രേക്ഷകർ ഏറ്റെടുക്കും, അത് ഈ വർഷം ഒരു തമിഴ് പടം തെളിയിച്ചത് കൂടിയാണ്. പക്ഷേ തുടക്കത്തിൽ എത്തുമ്പോൾ ഒടുക്കം വരെ നമ്മൾ കാണുന്നത് ഇഴച്ചിലാണ്.ബ്ലാസ്റ്റിലെ പ്രീതി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിസ്മയ മോഹൻലാൽ വേർഷനാണ് മീനു, കൂടെ സ്ത്രീശാക്തികരണവും സമൂഹത്തിന്റെ മനോഭാവവും അടക്കം എന്തൊക്കെയോ എഴുത്തിൽ പറയാൻ ശ്രമിച്ചെങ്കിലും ഇമോഷണൽ കണക്ഷൻ സീറോയാണ്. അതുകൊണ്ടുതന്നെ ക്രൂരനായ വില്ലനും, ഒറ്റനോട്ടത്തിൽ സാധാരണക്കാരി എന്നു തോന്നിപ്പിച്ച എന്നാൽ അസാധാരണമായ ചിലതൊക്കെ ഉള്ളിലുള്ള നായികയും, അവളുടെ മാസ്റ്ററും, നീതിമാനായ അച്ഛനും, സർവ്വോപരി നല്ലവരായ അയൽക്കാരുമൊക്കെ എഴുത്തിനപ്പുറം പ്രേക്ഷകനെ എവിടെയും സ്വാധീനിക്കുന്നില്ല... അവസാനം മീനു ച ത്താലും വില്ലൻ ച ത്താലും പുല്ലാണെന്ന മനോഭാവത്തിൽ നമ്മളെത്തും. ഗണേശൻ ഉൾപ്പെടുന്ന ആ ഫൈറ്റ് രംഗമൊക്കെ എത്ര ബോറായിരുന്നു, എനിക്ക് തോന്നുന്നത് പുള്ളിയുടെ കരിയറിലെ ഏറ്റവും മോശം പെർഫോമൻസ് ഈ പടത്തിൽ ആയിരിക്കും എന്നാണ്, പിന്നെ ഒരു പ്രധാനപ്പെട്ട രംഗത്തിൽ വിസ്മയ മോഹൻലാലിന്റെ പെർഫോമൻസും ഡയലോഗ് ഡെലിവറിയും കരച്ചിലും ഒക്കെ നല്ല എ ക്ലാസ് ബോറായിരുന്നു... കൂടാതെ മനോരമ ന്യൂസിലെ ലൈവ് പ്രസംഗവും മാധ്യമപ്രവർത്തകരുടെ ചോദ്യവും ഒടുക്കം മാധ്യമങ്ങൾ ഏറ്റെടുക്കുന്ന മീനുവും ആന്റണിയുടെ സ്ഥിരം ഇളിയൻ കഥാപാത്രവും ഒക്കെ പറയാതിരിക്കുന്നതാണ് ഭേദം. ജീവിതത്തിൽ അവരെ അവരുടെ പാട്ടിന് വിടുന്ന മോഹൻലാൽ, അവരുടെ സിനിമകളിൽ വല്ലാതെ ഇടപെടുന്നു എന്ന് തോന്നിപ്പിക്കും ഈ പടത്തിലെ പല രംഗങ്ങളും കാണുമ്പോൾ...പറയുന്ന മെസ്സേജോ അതു പറയാൻ എടുത്ത പശ്ചാത്തലമോ പുതിയതല്ല എങ്കിലും, വിസ്മയ മോഹൻലാലിന്റെയും ആശിഷ് ആന്റണിയുടെയും പെർഫോമൻസിലെ തുടക്കം ഞാൻ പ്രതീക്ഷിച്ചതിലും നന്നായിരുന്നു. കുറച്ചുകൂടി മികച്ച ആക്ഷൻ ബ്ലോക്കുകളും കുറെ കൂടി നല്ലൊരു തിരക്കഥയും ഇവർ അർഹിച്ചിരുന്നു.⚠️ എന്റെ റേറ്റിംഗ് : അഞ്ചിൽ രണ്ട്🙏 ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - #DC