കോഴിക്കോട്|ലോകപ്രശസ്ത സർവ്വകലാശാലയായ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കായുള്ള ഓറിയന്റേഷൻ ക്ലാസ് ഈ മാസം 13 ന് വ്യാഴാഴ്ച. ജാമിഅതുൽ ഹിന്ദിന്റെയും ആർ.എസ്.സി ഈജിപ്ത് ഘടകത്തിന്റെയും അൽ അസ്ഹറിലെ കേരള വിദ്യാർത്ഥി കൂട്ടായ്‌മയായ ഹൈഅതുൽ ത്വലബാതി അൽ മലൈബാരിയ്യീൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയദൂരീകരണത്തിനും സഹായങ്ങൾക്കുമായി വിദ്യാർത്ഥി യൂണിയന്റെയും ആർ എസ് സി യുടെയും നേതൃത്വത്തിൽ ജാമിഅതുൽ ഹിന്ദ് വിദ്യാർത്ഥികൾക്കായി നേരത്തെ തന്നെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായാണ് ഓറിയന്റേഷൻ സംഘടിപ്പിക്കുന്നത്. ഓറിയന്റേഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ വരെ തുടർ സഹായങ്ങളും ലഭ്യമായിരിക്കും.അൽ അസ്ഹറിലെ ഉപരിപഠനം, പ്രവേശന നടപടികൾ, സ്കോളർഷിപ്പ് സാധ്യതകൾ, ഇവകൾക്ക് ആവശ്യമായ രേഖകൾ തുടങ്ങിയവയെ കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതാണ് ഓറിയന്റേഷൻ. ജാമിഅതുൽ ഹിന്ദിൽ അഫിലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും പഠനം പൂർത്തീകരിച്ച ഹാദി പണ്ഡിതർക്കുമാണ് അവസരം. കൂടാതെ യുവ അധ്യാപകർക്കും പങ്കെടുക്കാം.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ കോഴിക്കോട് സമസ്ത സെൻററിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ജാമിഅതുൽ ഹിന്ദ് ഔദ്യോഗിക വെബ്സൈറ്റ് www.jamiathulhind.com സന്ദർശിക്കാം. മറ്റു വിവരങ്ങൾക്ക് 9656557538 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.Content Highlights:An orientation class for higher studies at Al Azhar University will take place on Thursday at Kozhikode Samastha Centre. Organized by Jamiathul Hind and RSC Egypt, it covers admissions and scholarship details. Interested students must pre-register on the official website.