പൈപ്പിടാന്‍ കീറിയ കുഴിയില്‍ സ്‌കൂട്ടര്‍ വീണു; പരുക്കേറ്റയാള്‍ മരിച്ചു

Wait 5 sec.

തിരൂരങ്ങാടി | കുടിവെള്ള പദ്ധതിയുടെ പൈപ്പിടാന്‍ കീറിയ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. മലപ്പുറം പന്താരങ്ങാടി കോട്ടുവാലക്കാട് സ്വദേശിയും ചെമ്മാട് ചുമട്ടുതൊഴിലാളിയുമായ കുന്നത്തേരി മുഹമ്മദ് മുസ്തഫ (61) ആണ് മരിച്ചത്.തമിഴ്‌നാട്ടില്‍ നിന്നെത്തിയ മകന്‍ ശുഐബിനെയും കൂട്ടി കഴിഞ്ഞ ഞായറാഴ്ച രാത്രി 12 ന് കക്കാട് നിന്ന് സ്‌കൂട്ടറില്‍ വരുമ്പോള്‍ തിരൂരങ്ങാടി ചന്തപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കുപറ്റിയ മുഹമ്മദ് മുസ്തഫ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മകന്‍ ശുഐബ് പരുക്കുകളോടെ ചികിത്സയിലാണ്.ഭാര്യ: ഖദീജ. മറ്റു മക്കള്‍: ശബീബ്, ഹബീബ്, ഉബൈദ്, ഫാത്തിമാബി. മരുമക്കള്‍: നൗശാദ്, സുഹൈല.Content Highlights:A scooter rider tragically died after falling into an open trench dug for pipe installation work. Local residents expressed outrage over negligence in road maintenance and lack of warning signs. Authorities have initiated an investigation into the incident.