ന്യൂഡല്‍ഹി|വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ (എഫ്‌സിആര്‍എ) സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ പിസി) വിട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. മുഴുവന്‍ പ്രതിപക്ഷവും എഫ് സി ആര്‍ എ ബില്ലിനെ എതിര്‍ക്കുന്നുവെന്ന് സഭയില്‍ സമാജ്വാദി പാര്‍ട്ടി എം പി അഖിലേഷ് യാദവ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണ് ഈ നിയമമെന്നും അദ്ദേഹം ആരോപിച്ചു. സഭയില്‍ സമാജ്വാദി പാര്‍ട്ടി എം പി അഖിലേഷ് യാദവും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ ശക്തമായ വാക്‌പോര് നടന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന ഏതെങ്കിലും വ്യവസ്ഥ ചൂണ്ടിക്കാട്ടാന്‍ യാദവിനെ റിജിജു വെല്ലുവിളിച്ചു. അഖിലേഷ് യാദവ് സഭയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചെങ്കിലും കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബില്‍ ചര്‍ച്ചക്കെടുക്കുന്നത് സര്‍ക്കാര്‍ അവസാന നിമിഷം മാറ്റിവെച്ചിരുന്നു. ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു ഇത്. 2025 മാര്‍ച്ച് 26ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഈ സഭ സമ്മേളനത്തില്‍ പാസാക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.Content Highlights:The Foreign Contribution Regulation Act Amendment Bill has been referred to a Joint Parliamentary Committee amid opposition protests in Lok Sabha. Samajwadi Party leader Akhilesh Yadav alleged the bill targets minorities, leading to a heated exchange with Union Minister Kiren Rijiju.