‘ട്രംപ് കാര്‍ഡ്’ പണ്ടേ പോലെ ഫലിക്കുന്നില്ല; നെതന്യാഹു രാജ്യത്ത് നേരിടുന്നത് കടുത്ത പ്രതിസന്ധി

Wait 5 sec.

ടെല്‍ അവീവ്‌ | ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വന്തം രാജ്യത്ത് നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപോര്‍ട്ട്. ഫലസ്തീനില്‍ തുടര്‍ച്ചയായി നടത്തുന്ന അതിനിഷ്ഠൂരമായ ആക്രമണങ്ങള്‍, ഇറാനെതിരായ യുദ്ധത്തിലെ പ്രതിസന്ധി, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നത തുടങ്ങിയ കാര്യങ്ങള്‍ നെതന്യാഹുവിന്റെ പ്രധാന മന്ത്രി പദവിക്ക് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ രാജ്യത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, അഴിമതിക്കേസിലെ വിചാരണ, മേഖലയിലെ പരിഹരിക്കപ്പെടാത്ത നിരവധി സംഘര്‍ഷങ്ങള്‍ എന്നിവയെയും അഭിമുഖീകരിക്കുന്ന നെതന്യാഹുവിന് സാഹചര്യം ഒട്ടും അനുകൂലമല്ലെന്നാണ് വിലയിരുത്തല്‍.ഇറാനെതിരായ യുദ്ധം ആരംഭിച്ചതു മുതല്‍ നെതന്യാഹുവും ട്രംപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണുതുടങ്ങിയിരുന്നു. ഈ ദൗത്യം പ്രായോഗികമാണെന്നും ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും യു എസ് പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയത് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയാണെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണിത്.ഇറാനെതിരെ ഇസ്‌റാഈലിനൊപ്പം യുദ്ധത്തില്‍ പങ്കുചേരാന്‍ സമ്മതിച്ച ആദ്യത്തെ യു എസ് നേതാവെന്ന നിലയില്‍, മുന്‍ പ്രസിഡന്റുമാരെയെല്ലാം അപേക്ഷിച്ച് ഇസ്‌റാഈലിനോടും നെതന്യാഹുവിനോടും ഏറ്റവും അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയായാണ് ഡൊണാള്‍ഡ് ട്രംപ് ഒരുഘട്ടത്തില്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, ആ യുദ്ധനീക്കങ്ങളില്‍ പ്രതിസന്ധിയുണ്ടായതും, ഇസ്‌റാഈലിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ തന്നെ പശ്ചിമേഷ്യയില്‍ കരാറുകളുണ്ടാക്കാന്‍ ട്രംപ് കൂടുതല്‍ താത്പര്യം കാണിക്കുന്നതും, യു എസില്‍ ഇസ്‌റാഈലിനെതിരായ വിമര്‍ശനങ്ങള്‍ വര്‍ധിക്കുന്നതുമെല്ലാം നെതന്യാഹുവിന്റെ ‘ട്രംപ് കാര്‍ഡ്’ പഴയതുപോലെ ഫലപ്രദമായിരിക്കില്ലെന്ന തോന്നല്‍ ഇസ്‌റാഈലില്‍ ശക്തമായിട്ടുണ്ട്.അമേരിക്കയുമായുള്ള തന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ അടുപ്പം, ഇസ്‌റാഈലിന് താന്‍ എത്രത്തോളം അനിവാര്യനാണ് എന്നതിന്റെ തെളിവായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദീര്‍ഘകാലമായി ഉയര്‍ത്തിക്കാട്ടാറുണ്ട്. തന്റെ യൗവനകാലത്തിന്റെ വലിയൊരു ഭാഗം അമേരിക്കയില്‍ ചെലവഴിച്ചതിനാല്‍ അവിടുത്തെ ശൈലിയിലുള്ള ഇംഗ്ലീഷ് സംസാരിക്കാന്‍ അനായാസം കഴിയുന്ന വ്യക്തിയാണ് നെതന്യാഹു. യു എസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ സവിശേഷമായ അറിവ് പ്രയോജനപ്പെടുത്തി നിരവധി പ്രസിഡന്റുമാരെ സ്വാധീനിക്കാനും ഇസ്‌റാഈലിനും തന്റെ വ്യക്തിപരമായ രാഷ്ട്രീയ പദ്ധതികള്‍ക്കും അവര്‍ നല്‍കുന്ന ഉറച്ച പിന്തുണ നിലനിര്‍ത്താന്‍ അവരെ പ്രേരിപ്പിക്കാനും നെതന്യാഹുവിന് കഴിഞ്ഞിട്ടുണ്ട്.ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ട്രംപുമായി നെതന്യാഹു നടത്തിയ കൂടിക്കാഴ്ച പ്രസക്തമാകുന്നത്. ഇറാനെതിരായ യുദ്ധം തുടങ്ങിയതിനുശേഷം ഇതാദ്യമായി ട്രംപിനെ കാണാനായി നെതന്യാഹു വാഷിങ്ടണില്‍ എത്തിയത് പരസ്പര ബന്ധം പുതുക്കുന്നതിന് മാത്രമല്ല, യു എസ് പ്രസിഡന്റുമായുള്ള തന്റെ അടുപ്പം ഇസ്‌റാഈല്‍ ജനതയെ ഓര്‍മിപ്പിക്കുന്നതിനായുള്ള നീക്കം കൂടിയാണെന്നാണ് കരുതപ്പെടുന്നത്.Content Highlights:Benjamin Netanyahu faces a growing political crisis in Israel as his traditional reliance on Donald Trump fails to yield past results. Domestic backlash and coalition pressures mount against his government’s strategy. The changing political landscape threatens his political stability.