പാക് അധീന കശ്മീരിൽ (പി.ഒ.കെ) മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്കിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. കശ്മീരിൽ പ്രതിഷേധിക്കുന്നവരെ ഇന്ത്യയെപ്പോലുള്ള ശത്രുക്കളായാണ് കാണുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ പ്രതിഷേധത്തിന് വഴിവെച്ചു.പാക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും നടപടികൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ശത്രുരാജ്യങ്ങളുടെ ഏജന്റുമാരായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അടിസ്ഥാന അവകാശങ്ങൾക്കും സാമ്പത്തിക നീതിക്കും വേണ്ടി പോരാടുന്ന ജനങ്ങളെ അധിക്ഷേപിച്ച നടപടിക്കെതിരെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ഖവാജ ആസിഫിന്റെ പരാമർശത്തിനെതിരെ പാക് അധീന കശ്മീർ പ്രധാനമന്ത്രി ഫൈസൽ മുംതാസ് റാത്തോർ രൂക്ഷമായി പ്രതികരിച്ചു. കശ്മീരികൾക്ക് ആരുടെയും സാധൂകരണം ആവശ്യമില്ലെന്നും പ്രതിരോധ മന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.റാവലാക്കോട്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ആയിരക്കണക്കിന് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാകിസ്ഥാൻ സൈന്യം പിൻവാങ്ങണമെന്നും പ്രദേശത്തിന്റെ അവകാശങ്ങളും പരമാധികാരവും മാനിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധങ്ങളിൽ ഉയരുന്നത്.The post പാക് അധീന കശ്മീരിലെ സമരക്കാർ ‘ഇന്ത്യയെപ്പോലുള്ള ശത്രുക്കൾ’; ഖവാജ ആസിഫിന്റെ പരാമർശത്തിൽ പ്രതിഷേധം ശക്തം appeared first on ഇവാർത്ത | Evartha.