അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബിന്ദു കൃഷ്ണ

Wait 5 sec.

ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിലെ ബിന്ദു കൃഷ്ണയുടെ ചിത്രം സൈബർ ആക്രമണത്തിന് ഉപയോഗിച്ചതിലാണ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.പിന്നിൽ ഇല്ലാ കഥകൾ പറഞ്ഞ് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണെന്ന് മന്ത്രി പറഞ്ഞു.അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും അവിടുത്തെ ആചാരമനുസരിച്ചാണ് പെരുമാറുന്നത്.ഏതു പള്ളിയിൽ പോയാലും തല മറച്ചാണ് നിൽക്കുന്നത്. ഉറക്കം ഒഴിഞ്ഞാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിവസത്തിൽ പള്ളിയിൽ എത്തിയത്. അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.The post അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബിന്ദു കൃഷ്ണ appeared first on ഇവാർത്ത | Evartha.