ഐഷി ഘോഷിനെ എ കെ ജി ഭവനില്‍ കയറി അറസ്റ്റ് ചെയ്യാനുള്ള ശ്രമം; വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ്

Wait 5 sec.

ന്യൂഡല്‍ഹി | എസ് എഫ് ഐ നേതാവിനെ ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെതിരെ രാജ്യസഭയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതില്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.2021ലെ കേസുമായി ബന്ധപ്പെട്ടാണ് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ മഫ്തിയിലുള്ള വനിതാ പോലീസുദ്യോഗസ്ഥ ഉള്‍പ്പെടെ എ കെ ജി ഭവനില്‍ എത്തിയത്. ഐഷിക്കെതിരായ ഈ പ്രതികാര നടപടിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും എം പി ആവശ്യപ്പെട്ടു. എന്നാല്‍, ഗുരുതരമായ ഇത്തരമൊരു വിഷയം ഉന്നയിക്കുന്ന സമയത്ത് എം പിയെ കാമറയില്‍ കാണിക്കാത്തതിലും പ്രതിപക്ഷം ബഹളം വച്ചു. ബ്രിട്ടാസ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്പീക്കറുടെ ചെയറിലേക്കാണ് കാമറ പോസ് ചെയ്തത്.പോലീസ് നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍, പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മന്ത്രി ജെ പി നദ്ദയുടെ പ്രതികരണം.Content Highlights:John Brittas MP raised the issue of Delhi Police attempting to enter AKG Bhavan to arrest JNU leader Aishi Ghosh in the Rajya Sabha. He strongly condemned the action in Parliament, demanding immediate accountability. The incident has triggered widespread political debate and protests.