TODAY’S GOLD RATE| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

Wait 5 sec.

കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,155 രൂപയായി(Today’s Gold Rate). പവന്‍ വിലയില്‍ 480 രൂപയുടെ കുറവുമുണ്ടായി. പവന് 1,05,240 രൂപയാണ് വില വരുന്നത്.ഇന്നലെ ഗ്രാമിന് 155രൂപ കുറഞ്ഞ് 13215 രൂപയും പവന് 1,240 രൂപ കുറഞ്ഞ് 1,05,720 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 11.46 ഡോളര്‍ കുറഞ്ഞ് 4,026.28 ഡോളറായി. 0.28 ശതമാനമാണ് കുറഞ്ഞത്.തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 85രൂപയും പവന് 680 രൂപയും കൂടിയിരുന്നു. ഒരു ഗ്രാമിന് 13,370 രൂപയും പവന് 1,06,960 രൂപയും ആയിരുന്നു വിപണി വില. ഈ വര്‍ഷം ജനുവരി 29നായിരുന്നു കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. 1,31,160 രൂപയായിരുന്നു പവന്‍ വില.അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുകയാണ്.ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിലുണ്ടായ കുറവ് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നുണ്ട്. മികച്ച gold price analysis നടത്തി വിപണി തരംഗങ്ങൾ കൃത്യമായി മനസിലാക്കി വേണം ഓരോ നിക്ഷേപ തീരുമാനങ്ങളും എടുക്കാന്‍. വിപണിയിലെ gold rate മാറ്റങ്ങള്‍ അനുദിനം നിരീക്ഷിക്കുന്നത് gold price today ട്രെന്‍ഡുകള്‍ തിരിച്ചറിയാന്‍ സഹായിക്കും. നിങ്ങളുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമായി loan against gold അഥവാ gold loan തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. പണയം വെയ്ക്കുന്നതിന് മുന്‍പ് പലിശ നിരക്കുകളും വിപണിയിലെ today gold rate നിലവാരവും കൃത്യമായി പരിശോധിച്ച് വേണം gold loan apply ചെയ്യാൻ. സാമ്പത്തിക സുരക്ഷിതത്വത്തിനായി ഇത്തരം വായ്പകളെ ഏറ്റവും അവസാനത്തെ മാര്‍ഗമായി മാത്രം കാണുക.Content Highlights: Gold prices in Kerala dropped for the second consecutive day today. The price of a sovereign fell by Rs 480 to reach Rs 1,05,240. International spot gold prices also dropped marginally in the global market.