സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തു

Wait 5 sec.

തിരുവനന്തപുരം | നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.‘താനായിരുന്നു ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവച്ചു കൊല്ലുമായിരുന്നു എന്നായിരുന്നു മോഹന്‍ദാസിന്റെ പരാമര്‍ശം. ‘ജന്തര്‍ മന്തറിന്റെ നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും. കുറെ പേര്‍ മരിക്കും, കുറെ പേര്‍ മരിക്കില്ല… കുറെ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും’ എന്നും ‘അവിടെ കൂട്ട ബലാത്സംഗം നടക്കുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്’ എന്നും മോഹന്‍ദാസ് പറഞ്ഞു.വിവാദ പ്രസ്താവനക്കെതിരെ ആര്‍ എസ് എസും രംഗത്തെത്തിയിരുന്നു. അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് മോഹന്‍ദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നായിരുന്നു ആര്‍ എസ് എസ് നേതൃത്വം പ്രതികരിച്ചത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അതിനോടും അത്തരം കാഴ്ചപ്പാടുകളോടും ഒരു തരത്തിലും യോജിക്കുന്നില്ലെന്നും ടി ജി മോഹന്‍ദാസ് ആര്‍ എസ് എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നുമാണ് സംഘടനയുടെ ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാര്‍ വ്യക്തമാക്കിയത്.Content Highlights:Police registered a case against TG Mohandas for his derogatory remarks targeting protesting students. The action follows complaints regarding his abusive statements made during a public discourse. Further legal steps and investigation into the matter are currently underway by the local police.