പഠനം പൂർത്തിയാക്കി സ്വയംപര്യാപ്തനായ ശേഷം വിവാഹം; നിലപാട് വ്യക്തമാക്കി അഭിജീത് ദീപ്കെ

Wait 5 sec.

പഠനം പൂർത്തിയാക്കി സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. 26കാരനായ അഭിജീത്തിന് കഴിഞ്ഞ രണ്ട് വർഷമായി നിരവധി വിവാഹാലോചനകൾ ലഭിക്കുന്നുണ്ടെങ്കിലും ഇപ്പോൾ വിവാഹത്തിന് തയ്യാറല്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.“കഴിഞ്ഞ രണ്ട് വർഷമായി വിവാഹാലോചനകൾ വരുന്നുണ്ട്. എന്നാൽ പഠനം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കുന്ന സാഹചര്യം എത്തിയ ശേഷമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ. ഡൽഹിയിലെ സമരത്തിന് പിന്നാലെ ആലോചനകളുടെ എണ്ണം വർധിച്ചു,” അഭിജീത്തിന്റെ മാതാവ് അനിത ദീപ്കെ പറഞ്ഞു.അതേസമയം, ടൈഫോയ്ഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അഭിജീത് രോഗമുക്തനായ ശേഷം വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾക്കെതിരെ സി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്.വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികൾ തുടരുകയാണെങ്കിൽ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധങ്ങൾ വീണ്ടും സംഘടിപ്പിക്കുമെന്ന് അഭിജീത് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.The post പഠനം പൂർത്തിയാക്കി സ്വയംപര്യാപ്തനായ ശേഷം വിവാഹം; നിലപാട് വ്യക്തമാക്കി അഭിജീത് ദീപ്കെ appeared first on ഇവാർത്ത | Evartha.