അമരാവതി| ആന്ധ്രാപ്രദേശിലെ പോളവാരം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രമ്പചോഡവരം സ്വദേശിനിയായ മുര്‍റം ശിവാനി (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസംസ്‌കൂളില്‍ വച്ചുനടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത പെണ്‍കുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്.കഴിഞ്ഞ ജൂലൈ 24-ന് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വിദ്യാര്‍ഥിനിയെ ഒപ്പം ഇരിക്കാന്‍ ക്ഷണിക്കുകയും സംസാരിക്കുകയും, വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് മൂന്നാം ദിനം ഇര്‍ലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രക്ഷിതാക്കളോടു ക്ഷമ ചോദിച്ചുകൊണ്ട് വിദ്യാര്‍ഥിനി കത്ത് എഴുത്തിയിരുന്നു. സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്ന് കുറിപ്പിലുണ്ട്. പെണ്‍കുട്ടിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. ശിവാനിക്ക് ഉയര്‍ന്ന ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്നുവെന്നും, ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധൈര്യത്തോടെ നേരിടണമെന്നും വിദ്യാര്‍ഥികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.Content Highlights:A 15-year-old student, Murram Shivani, was found dead in Andhra Pradesh. Days before, she had shared the stage and taken a selfie with CM Chandrababu Naidu. CM Naidu expressed deep condolences and ordered a detailed probe into the tragic incident.