‎മുഹമ്മദ് സലാഹ് 25 മില്യൺ ഡോളർ വാർഷിക ശമ്പളത്തിൽ ഇത്തിഹാദിലേക്കെന്ന് റിപ്പോർട്ട്‎

Wait 5 sec.

‎ജിദ്ദ: നിലവിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുഹമ്മദ് സലാഹുമായി കരാർ ചെയ്യുന്നതിനായി സൗദിയിലെ അൽ-ഇത്തിഹാദ് ക്ലബ് അദ്ദേഹവുമായി വിപുലമായ ചർച്ചകളിൽ ഏർപ്പെട്ടതായി റിപ്പോർട്ട്.‎‎നീണ്ട 9 വർഷത്തെ ലിവർ പൂൾ കരിയർ അവസാനിപ്പിച്ച സലാഹ് തുർക്കിഷ് ക്ലബ് ബെസിക്റ്റാസിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം കാര്യങ്ങൾ മാറിമറിയുകയായിരുന്നു.‎‎നിലവിൽ അൽ-ഇത്തിഹാദ് മുഹമ്മദ് സലാഹിന് 25 മില്യൺ ഡോളർ (230 കോടിയിലധികം രൂപ ) വാർഷിക ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.‎The post ‎മുഹമ്മദ് സലാഹ് 25 മില്യൺ ഡോളർ വാർഷിക ശമ്പളത്തിൽ ഇത്തിഹാദിലേക്കെന്ന് റിപ്പോർട്ട്‎ appeared first on Arabian Malayali.