പോലീസ് സംഘടനകളെ അട്ടിമറിച്ച് സേനയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്താന്‍ ശ്രമം; സര്‍ക്കാറിനെതിരെ പ്രതിപക്ഷ നേതാവ്

Wait 5 sec.

തിരുവനന്തപുരം |  പോലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂര്‍ണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂര്‍ണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.1979 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നതാണ് പോലീസ് സംഘടനകള്‍. ആ സംഘടനാ സംവിധാനത്തെ ബന്ധപ്പെട്ടവരുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറാകാതെ ഏകാധിപത്യപരമായാണ് ഈ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ നിലനില്‍ക്കെ, അവയെ നോക്കുകുത്തിയാക്കി അഡ്‌ഹോക്ക് കമ്മിറ്റികളെ കുടിയിരുത്തിയത് സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ്. ഇത് അംഗീകരിക്കാനാവില്ല.?ഗ്രേഡ് പ്രമോഷന്‍ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുക, ഒരേ പദവിയിലുള്ളവരെ വ്യത്യസ്ത സംഘടനകളിലേക്ക് വെട്ടിമുറിക്കുക തുടങ്ങിയ അത്യന്തം ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. ഇത് പോലീസ് സേനയുടെ ഐക്യത്തെയും അവരുടെ ആത്മവീര്യത്തെയും സാരമായി ബാധിക്കും. പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കാനും സ്വന്തം ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സേനയാക്കി മാറ്റാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് പകല്‍ പോലെ വ്യക്തമാണ്.പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ച് മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. പൊലീസ് സംഘടനകളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണംContent Highlights: Pinarayi Vijayan slammed the government for trying to politicize the police force by arbitrarily reorganizing police associations. He termed the move antidemocratic and accused the government of curbing officers rights. He demanded the immediate withdrawal of the order affecting police unity.