ആയുഷ് പി ജി പ്രവേശനത്തിനുള്ള ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാം. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി വിഷയങ്ങളിലാ യി എം ഡി/എം എസ് പഠനത്തിനാണ് അവസരം. ആയുഷ് കോളജുകൾ, സർവകലാശാലകൾ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രോഗ്രാമുകളിലെ സംസ്ഥാന, ദേശീയ ക്വാട്ടകളിൽ പി ജി പ്രവേശനത്തിന് എൻട്രൻസ് ടെസ്റ്റ് സ്കോർ ബാധകമാണ്. ആഗസ്റ്റ് 22ന് പരീക്ഷ നടക്കും.യോഗ്യതഅപേക്ഷകർ ബി എ എം എസ്/ബി യു എം എസ്/ബി എസ് എം എസ്/ബി എച്ച് എം എസ് ബിരുദമോ അല്ലെങ്കിൽ ഇവയിലൊന്ന് പാസ്സായ സർട്ടിഫിക്കറ്റോ നേടിയിരിക്കണം.ബിരുദം നേടിയതിന് ശേഷം പെർമനന്റ്/പ്രൊവിഷനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുണ്ടായിരിക്കണം.അപേക്ഷഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി നാളെ രാത്രി ഒന്പത് വരെ.തിരുത്തൽ വരുത്തുന്നതിന് ഒന്ന്, രണ്ട് തീയതികളിലായി അവസരമുണ്ടാകും. വിവരങ്ങൾക്ക് exam.nta.nic.in/aiapget, www.nta.ac.in.Content Highlights:Applications are invited for the All India Ayush Post Graduate Entrance Test 2026 for MD and MS courses in Ayurveda, Unani, Siddha, and Homoeopathy. The exam will take place on August 22. Eligible candidates with relevant degrees must submit their online applications before the deadline tomorrow.