വാഷിംഗ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ തുടരുന്നതിനിടയില്‍, ഇന്ത്യയില്‍ നിന്നുള്ള എച്ച്-1ബി വിസാ ഉടമകള്‍ ഉള്‍പ്പെടെ ദീര്‍ഘകാലമായി അമേരിക്കയില്‍ കഴിയുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള വഴി ഒരുക്കുന്ന പുതിയ ബില്ലുമായി ഡെമോക്രാറ്റിക് സെനറ്റര്‍ രംഗത്ത്. ഈ നിയമം നടപ്പിലായാല്‍, കുറഞ്ഞത് ഏഴ് വര്‍ഷമായി അമേരിക്കയില്‍ തുടര്‍ച്ചയായി ജീവിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ വ്യവസ്ഥ ഉണ്ടാകും.1986-ന് ശേഷം പരിഷ്‌കരിക്കാത്ത കുടിയേറ്റ നിയമത്തിലെ ഒരു വ്യവസ്ഥ തന്റെ പുതിയ നിര്‍ദ്ദേശം വഴി കാലാനുസൃതമായി മാറ്റുമെന്നും ഇത് എട്ട് ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ അലക്‌സ പഡില്ല വ്യക്തമാക്കി. കഠിനാധ്വാനം ചെയ്യുന്ന കുടിയേറ്റക്കാരോടുള്ള ട്രംപ് ഭരണകൂടത്തിന്റെ ക്രൂരമായ പെരുമാറ്റത്തെ ചെറുക്കുന്നതിനാണ് ഒരു വര്‍ഷം മുമ്പ് ഈ ബില്‍ അവതരിപ്പിച്ചതെന്നും പഡില്ല പ്രസ്താവനയില്‍ പറഞ്ഞു.നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും ദിവസേന സംഭാവന നല്‍കുന്ന ലക്ഷക്കണക്കിന് ദീര്‍ഘകാല താമസക്കാരെ കോണ്‍ഗ്രസിന് ഇനിയും അവഗണിക്കാനാവില്ല. നമ്മുടെ കുടിയേറ്റ നിയമങ്ങള്‍ ആധുനികവല്‍ക്കരിക്കാനും നിയമപരമായ സ്ഥിരതാമസത്തിലേക്ക് നീതിയുക്തമായ ഒരു വഴി ഒരുക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കിഅതേ സമയം , റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ നിലവില്‍ ഈ ബില്‍ പാസാകുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.എച്ച്-1ബി വിസാ ഉടമകളില്‍ വലിയൊരു വിഭാഗം വരുന്നതും, തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകളുടെ പരിമിതികള്‍ കാരണം സ്ഥിരതാമസത്തിനായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതുമായ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഈ നിര്‍ദ്ദേശം വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.സെനറ്റ് ഡെമോക്രാറ്റിക് വിപ്പ് ഡിക്ക് ഡര്‍ബിന്‍ ഈ ബില്ലിന് നേതൃത്വം നല്‍കുന്നുണ്ട്. മറ്റ് പതിനാല് സെനറ്റര്‍മാര്‍ കൂടി ഇതില്‍ സഹ-സ്‌പോണ്‍സര്‍മാരായി ഒപ്പുവെച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധി സോ ലോഫ്‌ഗ്രെന്‍ പ്രതിനിധി സഭയില്‍ ഇതിന് സമാനമായ നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നുണ്ട്Content Highlights: A new US bill introduced by Senator Alex Padilla aims to offer Green Cards to immigrants living in the US for 7 years. This proposal could benefit millions of long-term residents, including Indian H1B visa holders. However, opposition from Republicans poses a major challenge to its passage.