പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ CJP സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് വിവാഹ ആലോചനകളുടെ പ്രവാഹം

Wait 5 sec.

ന്യൂഡൽഹി | നീറ്റ് യു ജി (NEET UG) പരീക്ഷാ ചോർച്ച ആരോപണത്തെ തുടർന്ന് നടന്ന രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധത്തിലൂടെ ശ്രദ്ധേയനായ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് വിവാഹ ആലോചനകളുടെ പ്രവാഹമെന്ന് റിപ്പോർട്ട്. 30 വയസ്സുകാരനായ ഈ യുവ പ്രക്ഷോഭകൻ പൊതുശ്രദ്ധ നേടിയതോടെ നിരവധി വിവാഹ ആലോചനകളാണ് അദ്ദേഹത്തിന്റെ കുടുംബത്തെ തേടിയെത്തുന്നത്.കോക്ക്റോച്ച് ജനതാ പാർട്ടി നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അഭിജീത് ദിപ്കെയ്ക്ക് ആലോചനകൾ വരുന്നുണ്ടായിരുന്നുവെന്നും, എന്നാൽ സമരം ശക്തമായതോടെ ഇതിന്റെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്നും അദ്ദേഹത്തിന്റെ മാതാവ് അനിത ദിപ്കെ വ്യക്തമാക്കി. മുൻപ് അഭിജീത് ബോസ്റ്റണിൽ (Boston) ആയിരുന്ന സമയത്ത് കുടുംബം വിവാഹകാര്യം സംസാരിച്ചിരുന്നുവെങ്കിലും ഒരു പുഞ്ചിരിയോടെ ഒഴിയുകയായിരുന്നുവെന്നും, ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തുമ്പോൾ വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.അതിനിടെ, വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും സമരം ഇവിടെ അവസാനിക്കുന്നില്ലെന്നും തങ്ങളുടെ പ്രചാരണം തുടരുമെന്നും സി ജെ പി (CJP) വ്യക്തമാക്കി. സമരം അവസാനിച്ചുവെങ്കിലും ഇത് തുടക്കം മാത്രമാണെന്നും സംഘടനയ്ക്ക് മുന്നോട്ട് പോകുവാൻ ഒരുപാട് ദൂരമുണ്ടെന്നും അഭിജീത് ദിപ്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) കുറിച്ചു. ഇതിനുപുറമേ, പരീക്ഷാ വിവാദങ്ങളെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ദിപ്കെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബാധിത കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നൽകുമെന്നാണ് കേന്ദ്ര നിലപാട്.വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കും പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങൾക്കും മുൻഗണന നൽകാനാണ് സംഘടനയുടെ തീരുമാനമെന്ന് സി ജെ പി വക്താവ് സൗരവ് ദാസ് അറിയിച്ചു. ഉടൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തങ്ങളുടെ മുൻഗണനയല്ലെന്നും യുവാക്കളുടെ ആശങ്കളോട് സർക്കാരുകൾ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സി ജെ പി നേതാവ് റാങ്കയും ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി.Content HighlightsCJP founder Abhijeet Dipke received numerous marriage proposals after leading student protests. Despite partial government agreement, CJP continues its campaign for major education reforms.