അര്‍മീനിയയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയം സംരക്ഷിച്ച് ഷാര്‍ജ ഭരണാധികാരി

Wait 5 sec.

ഷാര്‍ജ | പത്താം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതും തകര്‍ച്ചയുടെ വക്കിലായിരുന്നതുമായ അര്‍മീനിയയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രം സംരക്ഷിച്ച ഷാര്‍ജ ഭരണാധികാരിയുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് വ്യാപക പ്രശംസ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സഹായത്തോടെയാണ് ചരിത്രപ്രസിദ്ധമായ ഹാഗാര്‍ത്സിന്‍ ദേവാലയം പുനരുദ്ധരിച്ചത്.അര്‍മീനിയന്‍ തലസ്ഥാനമായ യെരവാനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സമുച്ചയത്തില്‍ മൂന്ന് ദേവാലയങ്ങളാണുള്ളത്. വിദേശ ആക്രമണങ്ങളെയും സോവിയറ്റ് യൂണിയന്‍ ഭരണകാലത്തെ വിരുദ്ധ പ്രചാരണങ്ങളെയും അതിജീവിച്ച ഈ കേന്ദ്രം, ഭൂകമ്പത്തിലും വര്‍ഷങ്ങളായുള്ള പരിചരണക്കുറവിലും തകര്‍ന്നു വീഴാറായ അവസ്ഥയിലായിരുന്നു.2005ല്‍ അര്‍മീനിയ സന്ദര്‍ശിച്ച വേളയിലാണ് ശൈഖ് സുല്‍ത്താന്‍ ഈ ചരിത്രസ്മാരകത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയത്. തുടര്‍ന്ന് അദ്ദേഹം ഇതിന്റെ സമ്പൂര്‍ണ പുനരുദ്ധാരണത്തിനായി 17 ലക്ഷം യു എസ് ഡോളര്‍ (ഏകദേശം 62 ലക്ഷം ദിര്‍ഹം) സംഭാവനയായി നല്‍കി.2008 മുതല്‍ 2013 വരെ നീണ്ടുനിന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ദേവാലയത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും തകര്‍ന്ന ചുവരുകള്‍ പുനര്‍നിര്‍മിക്കുകയും പ്രദേശത്തേക്ക് പുതിയ റോഡ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. പത്താം നൂറ്റാണ്ടിലെ നിര്‍മിതികളുടെ പൗരാണികത നിലനിര്‍ത്തിക്കൊണ്ടായിരുന്നു നവീകരണം.2013 ഒക്ടോബര്‍ 19ന് പുനരുദ്ധാരണം പൂര്‍ത്തിയാക്കി ദേവാലയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇരു സമൂഹങ്ങളുടെയും സാംസ്‌കാരിക ബന്ധത്തിന്റെയും ശൈഖ് സുല്‍ത്താന്റെ മതസൗഹാര്‍ദ വീക്ഷണത്തിന്റെയും പ്രതീകമായി ഈ സംരംഭം വിലയിരുത്തപ്പെടുന്നു.Content Highlights:Sharjah Ruler Sheikh Sultan bin Muhammad Al Qasimi has taken steps to protect an ancient Christian church in Armenia. The initiative reflects commitment to cultural exchange and heritage preservation. This gesture strengthens bilateral relations and highlights religious tolerance.