‘തുടരും’ ഓഫർ വന്നപ്പോൾ രണ്ടാമതൊന്ന് ചിന്തിച്ചില്ല; മോഹൻലാൽ ചിത്രത്തെക്കുറിച്ച് ആർഷ ബൈജു

Wait 5 sec.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, പ്ലൂട്ടോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ആർഷ ബൈജു, സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ താൻ ഏറെ ശ്രദ്ധ പുലർത്താറുണ്ടെന്ന് വ്യക്തമാക്കി. സാധാരണയായി ഒരു കഥ കേട്ടാൽ വിശദമായി ആലോചിച്ച ശേഷമാണ് സിനിമകൾക്ക് സമ്മതം നൽകാറുള്ളതെന്നും എന്നാൽ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ലെന്നും നടി പറഞ്ഞു.ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് തുടരും സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ആർഷ പങ്കുവെച്ചത്. ചിത്രത്തിൽ തനിക്ക് വളരെ കുറച്ച് രംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് മനസ്സിലുണ്ടായിരുന്നതെന്ന് നടി പറഞ്ഞു.കരിയറിന്റെ തുടക്കഘട്ടത്തിൽ തന്നെ കൂടുതൽ സിനിമകൾ ചെയ്യുന്നതിന് പകരം മികച്ച പ്രോജക്ടുകളുടെ ഭാഗമാകാനാണ് താൻ ശ്രമിക്കുന്നതെന്നും ആർഷ വ്യക്തമാക്കി. അതുകൊണ്ടുതന്നെ സിനിമകൾക്കിടയിൽ ആവശ്യമായ ഇടവേളകൾ എടുക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും റിലീസിന് പിന്നാലെ തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറി. നിലവിൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രദർശിപ്പിച്ചുവരികയാണ്.മോഹൻലാലിനൊപ്പം പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തുടരും പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രങ്ങളിലൊന്നാണ്.The post ‘തുടരും’ ഓഫർ വന്നപ്പോൾ രണ്ടാമതൊന്ന് ചിന്തിച്ചില്ല; മോഹൻലാൽ ചിത്രത്തെക്കുറിച്ച് ആർഷ ബൈജു appeared first on ഇവാർത്ത | Evartha.