തിരുവനന്തപുരം| കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം. സുഗതന് കൗണ്‍സിലില്‍ ഹാജരാകുന്നതില്‍ ആറ് മാസത്തേക്ക് അവധി നല്‍കിയതായി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. യുഡിഎഫ് വിമതന്‍ സുധീഷും അവധി അപേക്ഷയെ പിന്തുണച്ചു. അവധി അപേക്ഷയെ പിന്തുണച്ച് മേയര്‍ വി വി രാജേഷ് കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി.അവധി അപേക്ഷ പാസ്സായതിനു പിന്നാലെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു. കാപ്പാ കേസില്‍ സുഗതന്‍ നിലവില്‍ വിയ്യൂര്‍ ജയിലിലാണ്. ദൈവങ്ങളുടെയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്‍ അടക്കമുള്ള കൗണ്‍സിലര്‍മാരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. പിന്നീട് വിയ്യൂര്‍ ജയിലിലാണ് സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.Content Highlights:Thiruvananthapuram Corporation council approved a six-month leave request for BJP councillor R Sugathan, who is currently jailed under KAAPA. Mayor VV Rajesh cast the deciding vote after a 51-vote approval. LDF councillors staged a strong protest in front of the dais following the decision.