‎സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ട്രംപിനോട് സൗദി കിരീടാവകാശി

Wait 5 sec.

സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി.‎മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അവ പ്രാദേശിക-അന്തർദേശീയ തലത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണവും അത് ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും സംഭാഷണത്തിൽ അവലോകനം ചെയ്തു.‎മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് സംഭാഷണത്തിന്റെ ഭാഷ മുൻനിർത്തണമെന്നും  നയതന്ത്ര പരിഹാരങ്ങൾക്ക് വഴിയൊരുക്കുന്ന സമാധാന ശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്നും എം ബി എസ്  വ്യക്തമാക്കി. ഇത്തരം ശ്രമങ്ങൾ മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും കൂടുതൽ വലിയ സംഘർഷങ്ങളിലേക്ക് പ്രദേശം വീണുപോകാതിരിക്കുന്നതിനും സഹായിക്കുമെന്ന് എം ബി എസ് കൂട്ടിച്ചേർത്തു.‎തെഹ്‌റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും അഭ്യർത്ഥനയെ തുടർന്ന് ഇറാനെതിരായ ആക്രമണ പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ചതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നിർണായക ടെലഫോൺ സംഭാഷണം നടന്നത്.‎The post ‎സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ട്രംപിനോട് സൗദി കിരീടാവകാശി appeared first on Arabian Malayali.