കളിച്ചുകൊണ്ടിരിക്കെ വീടിനോടുചേര്‍ന്ന തോട്ടില്‍ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

Wait 5 sec.

കോഴിക്കോട് | വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരിക്കെ തോട്ടിലേക്ക് വഴുതി വീണ് അഞ്ചുവയസ്സുകാരി മരിച്ചു. നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്ത് വീടിനോടു ചേര്‍ന്ന തോട്ടില്‍ വീണാണ് കാവുംപൊയില്‍ വയപ്പുറത്ത് താമസിക്കുന്ന കൊട്ടയോട്ട് താഴം വേലാകണ്ടിയില്‍ റഊഫ്-സബീന ദമ്പതികളുടെ മകള്‍ ഹന ഫാത്തിമ (5) മരിച്ചത്.തോട്ടില്‍ വീണ കുട്ടിയെ ഉടന്‍ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മൂര്‍ഖന്‍കുണ്ട് നെടിയനാട് ജി എം എല്‍ പി സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥിനിയായിരുന്നു ഹന ഫാത്തിമ. മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. Content Highlights:A five-year-old girl named Hana Fathima died after falling into a stream near her residence at Narikkuni in Kozhikode. Though shifted to Kozhikode Medical College Hospital, she succumbed during treatment. She was an LKG student at Murkhankund Nediyanad GMLP School.