ആരാധകർക്കായി മുഴുവൻ ദിവസം മാറ്റിവെച്ച് അല്ലു അർജുൻ; ആയിരം പേർക്ക് ഇൻഷുറൻസ് പരിരക്ഷയും

Wait 5 sec.

ആരാധകരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ സംഘടിപ്പിച്ച പ്രത്യേക ആരാധക സംഗമം ശ്രദ്ധേയമായി. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തോളം അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളുമായി താരം ആറു മണിക്കൂറിലേറെ സമയം ചെലവഴിച്ചു. കേരളത്തിൽ നിന്നുള്ള ആരാധകരും ചടങ്ങിൽ പങ്കെടുത്തു.ഫോട്ടോ സെഷനിൽ ഒതുങ്ങാതെ ആരാധകരുമായി സംവദിക്കുകയും ഡാൻസ് കളിക്കുകയും തമാശകൾ പങ്കുവെക്കുകയും ചെയ്താണ് അല്ലു അർജുൻ സമയം ചെലവഴിച്ചത്. ചടങ്ങിൽ പങ്കെടുത്ത 1,000 ആരാധകർക്ക് ഇൻഷുറൻസ് പരിരക്ഷയും താരം പ്രഖ്യാപിച്ചു.പുതിയ സിനിമയുടെ പ്രചാരണമോ ബ്രാൻഡ് പരിപാടികളോ ഇല്ലാതെ, ആരാധകരോട് നന്ദി പറയാൻ മാത്രമായി ഒരു ദിവസം മുഴുവൻ മാറ്റിവെച്ച അല്ലു അർജുന്റെ നടപടി ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടി.The post ആരാധകർക്കായി മുഴുവൻ ദിവസം മാറ്റിവെച്ച് അല്ലു അർജുൻ; ആയിരം പേർക്ക് ഇൻഷുറൻസ് പരിരക്ഷയും appeared first on ഇവാർത്ത | Evartha.