തമിഴ്നാട്ടില്‍ ഭാര്യയേയും മാതാവിനെയും യുവാവ് വെട്ടിക്കൊന്നു; പ്രതി പോലീസില്‍ കീഴടങ്ങി

Wait 5 sec.

ചെന്നൈ|തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഭാര്യയേയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. ഭാര്യ ഷര്‍മിള (28), ഭാര്യ മാതാവ് പത്മാവതി (58) എന്നിവരെയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതി ചെല്ലമുത്തു അരിവാള്‍ ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം പ്രതി പോലീസില്‍ കീഴടങ്ങി.രാമനാഥപുരത്തെ പട്ടണംകാത്താന്‍ പഞ്ചായത്തിലെ വൈഗൈ നഗറിലാണ് സംഭവം. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചെല്ലമുത്തു വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്. ഭാര്യയുമായി ഇയാള്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നു രാവിലെയും ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രതി ഭാര്യയെയും മാതാവിനെയും വെട്ടിക്കൊന്നത്.കൊലപ്പെടുത്തിയ ശേഷം പ്രതി അരിവാളുമായി നേരെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.Content Highlights:A man named Chellamuthu hacked his wife Sharmila and mother-in-law Padmavathi to death using a sickle in Ramanathapuram, Tamil Nadu. The suspect committed the crime over suspicions of infidelity after recently returning from abroad. He later surrendered at the police station where his arrest was recorded.