അബൂദബി | യുദ്ധവും പട്ടിണിയും ദുരിതവും വേട്ടയാടിയ ഗസയിലെ ഫലസ്തീന്‍ ജനതക്ക് ആശ്വാസത്തിന്റെ നവജീവന്‍ പകര്‍ന്ന് യു എ ഇ നടപ്പിലാക്കുന്ന ‘ഗാലന്റ് നൈറ്റ് 3’ മാനുഷിക ദൗത്യം 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 2023 നവംബര്‍ അഞ്ചിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം ആരംഭിച്ച ഈ ദൗത്യം, ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര മാനുഷിക സഹായ സംരംഭമായി മാറി.രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ ലാഭനഷ്ട കണക്കുകൂട്ടലുകള്‍ക്കോ അപ്പുറം, മനുഷ്യജീവന്റെ മൂല്യത്തിന് മാത്രം മുന്‍ഗണന നല്‍കിയാണ് യു എ ഇ ഈ ചരിത്രപരമായ മുന്നേറ്റം നടത്തിയത്. കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ പ്രതിസന്ധികള്‍ നിറഞ്ഞ യുദ്ധഭൂമിയിലേക്ക് തുടര്‍ച്ചയായി സഹായങ്ങളെത്തിക്കാന്‍ യു എ ഇക്കായി.അതിജീവനത്തിനായി ഗസയില്‍ ഉയര്‍ന്നത് സമ്പൂര്‍ണ സജ്ജീകരണങ്ങള്‍വെറുമൊരു ആശ്വാസധനം നല്‍കുന്നതിലുപരി ഗസയിലെ ജനങ്ങളുടെ ദൈനംദിന ജീവിതം പുനഃസൃഷ്ടിക്കാനുള്ള പദ്ധതികളാണ് യു എ ഇ നടപ്പിലാക്കിയത്. ഫീല്‍ഡ് ആശുപത്രികളുടെയും മെഡിക്കല്‍ ക്യാമ്പുകളുടെയും നിര്‍മാണം, കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ വന്‍കിട ജലശുദ്ധീകരണ പ്ലാന്റുകളും പൈപ്പ് ലൈനുകളും സ്ഥാപിക്കല്‍, സെന്‍ട്രല്‍ കിച്ചണുകളും ബേക്കറികളും സ്ഥാപിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍, തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പുനരുദ്ധാരണം, സമൂഹ വിവാഹങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സഹായ പദ്ധതിയാണ് യു എ ഇ ഒരുക്കിയത്.ആഗോളതലത്തില്‍ ഉന്നത സ്ഥാനത്ത്ഗസയിലേക്ക് എത്തിയ ആകെ അന്താരാഷ്ട്ര സഹായങ്ങളുടെ 46 ശതമാനവും നല്‍കിയത് യു എ ഇ ഒറ്റക്കാണ് എന്നത് ഈ ദൗത്യത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 312 കോടിയിലധികം യു എസ് ഡോളര്‍ (3.12 ബില്യണ്‍) ചെലവഴിച്ച്, 1,25,000 ടണ്ണിലധികം ഭക്ഷണ സാധനങ്ങളും മരുന്നുകളും പാര്‍പ്പിട സാമഗ്രികളുമാണ് ഇതുവരെ ഗസയിലെത്തിച്ചത്. ലോകത്തിന് മുന്നില്‍ കാരുണ്യത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും മഹത്തായ മാതൃക തീര്‍ത്താണ് യു എ ഇ ഈ ചരിത്രപരമായ 1000 ദിനങ്ങള്‍ പിന്നിടുന്നത്.Content Highlights:The UAE marks 1000 days of continuous humanitarian aid operations in Gaza, bringing vital support to thousands. Through essential food distribution, medical assistance, and temporary shelters, the initiative delivers crucial relief and renewed hope to displaced families enduring hardship.