അരീക്കോട്| യഥാര്‍ഥ വിശ്വാസം മറച്ചുവെച്ച് മുസ്‌ലിംകള്‍ക്കിടയില്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും ആദര്‍ശപരമായും ഭിന്നത സൃഷ്ടിക്കുന്ന ശീഇസത്തിന്റെ കപടമുഖം തിരിച്ചറിയണമെന്ന് പ്രമുഖ പണ്ഡിതന്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് പറഞ്ഞു. അരീക്കോട് മജ്മഅ് അലുംനി സംഘടനയായ സൈക്രിഡ് സംഘടിപ്പിച്ച ഏകദിന വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിനും സമാധാനപരമായ ജീവിതത്തിനും വെല്ലുവിളിയാകുന്ന പ്രവര്‍ത്തനങ്ങളുമായി ഒളിഞ്ഞും കടന്നുവരുന്ന ശീഇസത്തെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അക്കാദമിക തലത്തില്‍ ശീഇസത്തെ മലയാളത്തില്‍ വിശകലനം ചെയ്യുന്ന ആദ്യ ശ്രമമായ വര്‍ക്ക്ഷോപ്പ് വിവിധ തുറകളില്‍ നിന്നുള്ള പഠിതാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തുടര്‍ന്ന്, ‘ശീഇസത്തിന്റെ ഉത്ഭവം, ചരിത്രപരിണാമം, രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ വായന’ എന്ന വിഷയത്തില്‍ മുഹ്യുദ്ദീന്‍ സഅദി കൊട്ടുക്കരയും ‘ശീഇസവും സമകാലിക രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍’ എന്ന വിഷയത്തില്‍ സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കലും സംസാരിച്ചു.‘ശീഇസവും ഖിലാഫത്ത് സങ്കല്‍പ്പവും’ എന്ന സെഷനില്‍ ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി സിദ്ദീഖി കോട്ടുമല, “തഫ്സീര്‍, തഅ് വീല്‍ എന്നിവയിലെ ശിയാ സമീപനങ്ങള്‍ പിഴച്ചതെവിടെ’ എന്ന വിഷയത്തില്‍ ഡോ ഫൈസല്‍ അഹ്സനി സിദ്ദീഖി രണ്ടത്താണി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഷാഫി സഖാഫി മുണ്ടമ്പ്ര നേതൃത്വം നല്‍കി. മജ്മഅ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഖാദര്‍ അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അഷ്റഫ് അഹ്സനി സിദ്ദീഖി ആനക്കര ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.Content Highlights:Prominent scholar Basheer Faizi Vennakode cautioned against Shia ideologies creating division among Muslims. Speaking at a workshop hosted by SACRED in Areacode, experts analyzed the history and theology of Shiism. Leaders including Abdul Khader Ahsani and Musthafa P Erakkal attended the event.