ന്യൂഡല്‍ഹി | നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ 25 കാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു.’കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് സംഭവത്തില്‍ 25 കാരിയായ രുചിക സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.പ്രധാനമന്ത്രിയുടെ പദവിയുടെ അന്തസ്സ് ഹനിക്കുന്നതും, സമൂഹത്തില്‍ ഭിന്നതയും സമാധാനാന്തരീക്ഷത്തിന് ഭംഗവും വരുത്തുന്നതുമാണ് യുവതിയുടെ പരാമര്‍ശങ്ങള്‍ എന്ന് പരാതിയില്‍ പറയുന്നു. കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ ഏത് പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാവുന്ന ‘സീറോ എഫ് ഐ ആര്‍’ആണ് നോയിഡ എക്‌സ്പ്രസ്വേ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പ്രേരിപ്പിക്കല്‍, പൊതുജനങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി എഫ് ഐ ആര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്Content Highlights: Delhi Police registered a Zero FIR against a 25-year-old woman for allegedly making abusive remarks about PM Narendra Modi during a NEET protest at Jantar Mantar. The case was filed under Bharatiya Nyaya Sanhita sections. It has been transferred to Parliament Street police station.