അധ്യാപികമാര്‍ പിടിയിലായ വടകര എംഡിഎംഎ കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

Wait 5 sec.

കോഴിക്കോട്  | വടകരയില്‍ എംഡിഎംഎയുമായി മൂന്ന് അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ(സമഗ്ര ശിക്ഷാ കേരള) അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എം കെ ഷൈന്‍ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എസ്‌കെ പ്രൊജക്ട് ഡയറക്ടര്‍ ഉത്തരവിറക്കി.പേരാമ്പ്ര ബി ആര്‍ സി യിലെ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.അതേസമയം കേസില്‍ അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള പ്രാരംഭ നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു. പ്രതികളുടെ ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസിന് വ്യക്തമായിട്ടുണ്ട്.അറസ്റ്റിലായ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് 9 ലക്ഷം രൂപയും എത്തിയിരുന്നു. ചെറിയ വേതനമുള്ള അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് ഇത്രയധികം പണം എത്തിയത് ലഹരി ഇടപാടുകള്‍ വഴിയാണെന്ന ഉറച്ച നിഗമനത്തിലാണ് പോലീസ് .Content Highlights: The Education Department ordered an inquiry into the Vadakara MDMA case involving three female teachers. A four-member SSK team led by MK Shine Mon will head the probe. Police initiated steps to confiscate assets after finding bank transactions worth lakhs in the accused teachers’ accounts.