തിരുവനന്തപുരം | കഴിഞ്ഞ ദിവസം പാറ്റൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരന്റെ അറ്റുപോയ കാല്‍ തുന്നിച്ചേര്‍ക്കാനായില്ല. അപകടത്തില്‍ അറ്റുപോയ കാല്‍ തുന്നിച്ചേര്‍ക്കാനായി ആശുപത്രിയിലെത്തിച്ചെങ്കിലും കാല്‍ ചതഞ്ഞ നിലയിലായതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞുഅപകടത്തില്‍പെട്ട പ്രശാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്. അപകടത്തിന് കാരണമായ കാര്‍ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാര്‍ഥ് ശിവന്‍ കൂടെയുണ്ടായിരുന്ന കാച്ചാണി സ്വദേശി അനന്തകൃഷ്ണന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്.വൈദ്യപരിശോധനയില്‍ പ്രതികള്‍ അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച പാറ്റൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയ്ക്ക് സമീപത്തെ വളവിലായിരുന്നു അപകടം . ഡിവൈഡര്‍ തകര്‍ത്ത് പാഞ്ഞു വന്ന കാര്‍ ആദ്യം എതിര്‍ദിശയില്‍ വരികയായിരുന്ന പ്രശാന്തിന്റെ ബൈക്കിലും പിന്നീട് ഓട്ടോയിലും ഇടിച്ചായിരുന്നു നിന്നത്.Content Highlights: Doctors could not reattach the severed leg of a biker hit by a speeding car in Pattoor due to severe crush injuries. The victim, Prashanth, remains on ventilator support. Two men who were driving under the influence have been arrested and remanded under culpable homicide charges.