ബോര്‍ഡ് ഓഫ് പീസ് ചരിത്രപരം; ഗസ്സയില്‍ ഹമാസിന്റെ സമ്പൂര്‍ണ നിരായുധീകരണത്തിന്കരാറിലെത്തിയതായി ട്രംപ്

Wait 5 sec.

വാഷിങ്ടണ്‍  | ഗസ്സയില്‍ ഹമാസിന്റെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിന് ബോര്‍ഡ് ഓഫ് പീസ് കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .ഗസ്സയില്‍ പുതിയ ഫലസ്തീന്‍ സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഇതെന്നും ട്രംപ് വിശേഷിപ്പിച്ചു. ഹമാസിന്റെ നിരായുധീകരണവും ഗസ്സ മുനമ്പില്‍ നിന്നുള്ള ഇസ്‌റാഈല്‍ സേനയുടെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റവും സംബന്ധിച്ച വ്യവസ്ഥകള്‍ കരാറിലുണ്ടെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥര്‍ വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.അതേ സമയം ഇസ്‌റഈല്‍ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലകെയ്റോയിവില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഹമാസ് അതിന്റെ ആയുധങ്ങള്‍ നിരായുധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലേക്ക് അടുക്കുകയാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്.‘ഇന്ന്, ബോര്‍ഡ് ഓഫ് പീസ് . ഗസ്സയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ചരിത്രപരമായ ഒരു കരാറിലെത്തിയിരിക്കുന്നു. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള വലിയൊരു ചുവടുവെപ്പാണിത്’- ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഘട്ടം ഘട്ടമായാണ് നിരായുധീകരണം നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കരാര്‍ പ്രകാരം ഹമാസിന്റെ നിരായുധീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇസ്‌റാഈല്‍ സേന പിന്മാറും. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഫലസ്തീന്‍ പോലീസ് സേനയോടൊപ്പം ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് പ്രവര്‍ത്തിക്കും.ഗസ്സയിലെ വെടിനിര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി മധ്യസ്ഥരുടെ ഒരു യോഗം കെയ്റോയില്‍ ഉടന്‍ നടക്കുമെന്ന് ഈജിപ്ഷ്യന്‍ വാര്‍ത്താ മാധ്യമമായ അല്‍-ഖാഹിറ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഗസ്സയിലെ യുദ്ധാനന്തര ഘട്ടത്തില്‍ ഫലസ്തീന്‍ വിദഗ്ധരുടെ ഒരു സംഘമായ നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗസ്സ ദൈനംദിന ഭരണം ഏറ്റെടുക്കുമെന്ന് ട്രംപിന്റെ 20 ഇന സമാധാന പദ്ധതി വ്യക്തമാക്കുന്നു.Content Highlights: US President Donald Trump announced a historic Board of Peace agreement for the complete disarmament of Hamas in Gaza. The deal outlines the phased withdrawal of İസ്റാഈൽ forces and the creation of a new Palestinian police alongside international forces. Cairo will host further ceasefire talks.