തിരുവനന്തപുരം| കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്ന് നടക്കാനിരിക്കെ കാപ്പ കേസില്‍ ജയിലിലായ ബി ജെ പി കൗണ്‍സിലര്‍ സുഗതന്‍ അയോഗ്യനാവുമോയെന്ന് ഇന്ന് അറിയാം. ഇന്നും യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ സുഗതന് അയോഗ്യത നടപടി നേരിടേണ്ടിവരും.അയോഗ്യത ഒഴിവാക്കുന്നതിനായി സുഗതന്റെ അവധി അപേക്ഷ അംഗീകരിക്കാനാണ് ബിജെപി നീക്കം. എന്നാല്‍ അവധി അപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷമായ എല്‍ ഡി എഫും യു ഡി എഫും തീരുമാനിച്ചിരിക്കുന്നത്. കാപ്പ കേസ് പ്രതിക്ക് എങ്ങനെ അവധി അനുവദിക്കാനാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.എന്നാല്‍ അവധി അപേക്ഷ ലഭിച്ചാല്‍ അത് പരിഗണിക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് വ്യക്തമാക്കി. അതേസമയം, യോഗത്തിന് ശേഷം സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കും. യോഗം ഉച്ചയ്ക്ക് 2.30ന് നടക്കും.Content Highlights:The Corporation council meets today to decide if jailed BJP councillor Sugathan faces disqualification for missing three consecutive meetings. While BJP seeks approval for his leave application, LDF and UDF opposition strictly oppose granting leave to a KAPA accused.