കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ 11,139 പേര്‍ക്ക് അവസരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവുവരുന്ന സീറ്റുകള്‍ കൂടി ലഭിക്കുന്നതോടെ 13,000ത്തിലധികം പേര്‍ക്കെങ്കിലും അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷം 13,194 പേര്‍ക്ക് അവസരം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം 24,230 പേരാണ് ഹജ്ജിന് അപേക്ഷ നല്‍കിയത്.മുന്‍വര്‍ഷത്തെ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട 30 ശതമാനം പേര്‍ക്ക് നറുക്കെടുപ്പില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഈ കാത്തിരിപ്പ് പട്ടികയില്‍ നിന്നും പുതുതായി അപേക്ഷ നല്‍കിയ 16,055 അപേക്ഷകരില്‍ നിന്നുമാണ് നറുക്കെടുപ്പ് നടന്നത്. ഈ വിഭാഗത്തില്‍ നിന്നായി 2,964 പേര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ആകെ 11,139 പേര്‍ക്ക് അവസരം ലഭിച്ചു. ശേഷിച്ച 13,091 പേരുള്‍പ്പെട്ട കാത്തിരിപ്പ് പട്ടികയും ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു.അവസരം ലഭിച്ചവര്‍ക്ക് യാത്ര സാധ്യമാകാതെ വരുന്ന ഒഴിവുകളിലും വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന സീറ്റുകള്‍ കേരളത്തിന് ലഭിക്കുന്‌പോഴുണ്ടാകുന്ന അധിക സീറ്റുകളിലേക്കും കാത്തിരിപ്പ് പട്ടികയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന പ്രകാരം അവസരം ലഭിക്കും. നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് പത്തിനകം ഒന്നാം ഗഡു 1,52,300 രൂപ അടയ്ക്കണം. പണം അടയ്ക്കാനുള്ള തീയതി നീട്ടിനല്‍കില്ലെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.ഹജ്ജിന് അപേക്ഷിച്ചവരില്‍ 6,493 പേര്‍ കൊച്ചി, 3,021 പേര്‍ കണ്ണൂര്‍, 1,625 പേര്‍ കരിപ്പൂര്‍ വിമാനത്താവളങ്ങളിലൂടെയാണ് യാത്ര പുറപ്പെടുക.അപേക്ഷകര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ WWW.hajcommittee.gov.inലൂടെ കവര്‍ നമ്പര്‍ നല്‍കി പരിശോധിക്കാവുന്നതാണ്.Content Highlights:The first phase of the Hajj draw conducted by the Kerala Hajj Committee selected 11,139 applicants for the pilgrimage. Selected candidates will receive official confirmation and further instructions regarding document submission. The remaining applicants have been placed on a waitlist for upcoming quota slots.