ഓറഞ്ച് ജാഗ്രത: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

Wait 5 sec.

കല്‍പ്പറ്റ | വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് ഒന്ന്, ശനി)യും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.അങ്കണ്‍വാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ബാധകമല്ല.മഴ വീണ്ടും ശക്തമായതിനാല്‍ വയനാടിന് പുറമെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ ഓറഞ്ച് ജാഗ്രതയുണ്ട്.Content Highlights:An orange alert has been issued for Wayanad district following forecasts of extremely heavy rainfall. In light of the severe weather warning, the District Collector has declared a holiday for all educational institutions tomorrow. Residents in vulnerable areas are advised to remain cautious.