എസ് എസ് എഫ് മുഹിമ്മാത്ത് ദഅ്‌വ സെക്ടര്‍ ഫോര്‍വേഡ് റീട്രീറ്റ് ലീഡേഴ്സ് ക്യാമ്പ് സമാപിച്ചു

Wait 5 sec.

പുത്തിഗെ | എസ് എസ് എഫ് മുഹിമ്മാത്ത് ദഅ്‌വ സെക്ടര്‍ സംഘടിപ്പിച്ച ‘ഫോര്‍വേഡ് റീട്രീറ്റ്’ ലീഡേഴ്സ് ക്യാമ്പ് പ്രൗഢമായി സമാപിച്ചു. സീതാംഗോളി റോയല്‍ ഹെറിറ്റേജില്‍ നടന്ന ക്യാമ്പ് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു.മുഹിമ്മാത്ത് കുല്ലിയ്യ ദഅ്‌വ സെക്ടറിന് കീഴില്‍ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ഥികളുടെ നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം, സംഘടനാ മുന്നേറ്റം തുടങ്ങിയ കാര്യങ്ങള്‍ ക്യാമ്പില്‍ ചര്‍ച്ചയായി. സോഷ്യല്‍ ആക്റ്റിവിറ്റികളും ഗെയിമുകളും ഓപ്പണ്‍ ഡിസ്‌കഷനുമടക്കം വ്യത്യസ്ത പരിശീലന പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അഹമ്മദ് ഷെറിന്‍, സി എന്‍ ജാഫര്‍ സ്വാദിഖ്, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ജമാല്‍ സഖാഫി പെര്‍വാഡ്, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശാഹുല്‍ ഹമീദ് സ്വാഗതവും ഇദ്രീസ് കര്‍ണൂര്‍ നന്ദിയും പറഞ്ഞു.Content Highlights:The SSF Muhimmath Dawa Sector Forward Retreat Leaders Camp concluded successfully with active participation. The program focused on strengthening organizational skills, strategic planning, and leadership capabilities among members. Prominent organizational leaders delivered key sessions to guide upcoming initiatives.