തിരുവനന്തപുരം | പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യു ഡി എഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘ്പരിവാറിന്റെ കാവിവത്ക്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യു ഡി എഫ് സര്‍ക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പിണറായി പറഞ്ഞു.പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ് യു ഡി എഫും സംസ്ഥാന സര്‍ക്കാറും. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്ലിം ലീഗ് എം പി. പി വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.വസ്തുതകള്‍ക്ക് നിരക്കാത്ത പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. അതുപോലെ തന്നെ പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തില്‍ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ്സ് എം പി. ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അപ്പോള്‍, യാതൊരു നിര്‍ബന്ധവുമില്ലാതിരുന്നിട്ടും പി എം ശ്രീ നടപ്പാക്കാന്‍ യു ഡി എഫ് കാണിക്കുന്ന അമിതാവേശം സംഘ്പരിവാറിനെ പ്രീതിപ്പെടുത്താന്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.പ്രതിപക്ഷ നേതാവിന്റെ എഫ് ബി പോസ്റ്റ്:സംഘപരിവാറിന്റെ കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ് യുഡിഎഫ് മുന്നണി യോഗത്തിലുണ്ടായത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി, പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണ്.പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാര്‍ലമെന്റ് രേഖകള്‍ തന്നെ തെളിയിക്കുന്നു. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്ലിം ലീഗ് എംപി പി.വി. അബ്ദുള്‍ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. രാജ്യസഭയിലെ കോണ്‍ഗ്രസ്സ് എംപി ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തില്‍ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.നിയമപരമായ യാതൊരു നിര്‍ബന്ധവുമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ മാത്രമാണ്.കഴിഞ്ഞ പത്തുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ സിലബസിന് മുന്നില്‍ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ് ഇപ്പോള്‍ ഒറ്റുകൊടുക്കുകയാണ്. ഈ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാട്ടാന്‍ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണം. Content Highlights:Kerala Chief Minister Pinarayi Vijayan launched a sharp attack against the UDF regarding their stand on the PM SHRI scheme. He accused the opposition alliance of surrendering before Sangh Parivar ideology. The Chief Minister urged the public to recognize the political hypocrisy involved in the issue.