മനാമ: ബഹ്‌റൈനിലെ ഫിലിപ്പീൻസ് സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും ഫിലിപ്പീൻസ് എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി പിനോയ് ക്യാമ്പയിൻ 2026 – സീസൺ 3’ പ്രഖ്യാപിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചിൽ നടന്ന വാർത്താസമ്മേളനത്തിൽ അംബാസഡറും അൽ ഹിലാൽ ഗ്രൂപ്പ് മാനേജ്‌മെന്റും ചേർന്ന് പദ്ധതിയൂടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു.2026 ജൂലൈ 31 വെള്ളിയാഴ്ച മനാമ സെൻട്രൽ ശാഖയിൽ വെച്ച് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ഒഴികെയുള്ള ബഹ്‌റൈനിലെ എല്ലാ അൽ ഹിലാൽ ഹെൽത്ത്‌കെയർ സെന്ററുകളിലും ഈ സൗകര്യം ലഭ്യമായിരിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിലൂടെ ഫിലിപ്പീൻസ് പൗരന്മാർക്ക് പൂർണ്ണമായും സൗജന്യമായി പ്രതിരോധ ആരോഗ്യ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാകും.ഫിലിപ്പീൻസ് അംബാസഡർ ഹെസ് എക്‌സലൻസി ജിനസ് ജെയ്മി റിക്കാർഡോ ഡി. ഗല്ലാഗ, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് അസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ സമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് വാർത്താസമ്മേളനം നടന്നത്. ഫിലിപ്പീൻസ് എംബസിയിലെയും അൽ ഹിലാൽ ഗ്രൂപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.ലഭ്യമാകുന്ന സൗജന്യ പരിശോധനകൾ:ബ്ലഡ് ഷുഗർ ടെസ്റ്റ് (Blood Sugar)ടോട്ടൽ കൊളസ്ട്രോൾ (Total Cholesterol)കിഡ്നി ഫങ്ഷൻ ടെസ്റ്റ് (Creatinine)ലിവർ ഫങ്ഷൻ ടെസ്റ്റ് (SGPT)യൂരിക് ആസിഡ് പരിശോധന (Uric Acid)രക്തസമ്മർദ്ദ പരിശോധന (BP Check)ഓക്സിജൻ അളവ് പരിശോധന (SpO₂)വിദഗ്ദ്ധ ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻബഹ്‌റൈനിലെ ഫിലിപ്പീൻസ് സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി അൽ ഹിലാൽ ഗ്രൂപ്പ് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അംബാസഡർ ജിനസ് ജെയ്മി റിക്കാർഡോ ഡി. ഗല്ലാഗ പറഞ്ഞു. ആരോഗ്യപരിരക്ഷ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടരുന്നതെന്നും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ വ്യക്തമാക്കി.The post ബഹ്‌റൈനിലെ ഫിലിപ്പീൻസ് പൗരന്മാർക്കായി സൗജന്യ ആരോഗ്യ പരിശോധന: ‘ഹെൽത്തി പിനോയ് ക്യാമ്പയിൻ 2026’ പ്രഖ്യാപിച്ച് അൽ ഹിലാൽ ഗ്രൂപ്പും ഫിലിപ്പീൻസ് എംബസിയും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.