സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ടി ജി മോഹൻദാസിനെതിരെ വീണ്ടും പരാതി

Wait 5 sec.

എറണാകുളം| നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരെ വീണ്ടും പരാതി നല്‍കി. സി പി ഐ മണ്ഡലം സെക്രട്ടറി അബ്ദുള്‍ ജലീലാണ് പരാതി നല്‍കിയത്. മട്ടാഞ്ചേരി പോലീസിനാണ് പരാതി നല്‍കിയത്.തിരുവനന്തപുരം സൈബര്‍ പോലീസ് നേരത്തെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ടി ജി മോഹന്‍ദാസിനെതിരെ ഡല്‍ഹിയില്‍ സിപിഐ നേതാവ് ആനി രാജയും പരാതി നല്‍കിയിരുന്നു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ സിപിഐ ആനി രാജ പരാതി നല്‍കിയത്. ടിജി മോഹന്‍ ദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ പരാജയമെന്ന് സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി.Content Highlights:A fresh police complaint was filed in Mattancherry against RSS leader TG Mohandas for derogatory comments about NEET paper leak protesters at Jantar Mantar. CPI leader Annie Raja previously complained in Delhi, while activist Rahul Easwar slammed police for delaying TG Mohandas’ arrest.