ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി; ഈ തീയതിക്ക് മുമ്പ് മരിച്ചവർക്ക് സ്വത്തിൽ തുല്യാവകാശമില്ല

Wait 5 sec.

ചെന്നൈ | ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി (Madras High Court Ancestral Property Rights Ruling). 2005 സെപ്റ്റംബർ 9 ന് മുൻപ് മരിച്ച ഹിന്ദു സ്ത്രീകൾക്ക് കുടുംബസ്വത്തിൽ തുല്യ അവകാശമുണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2005 സെപ്റ്റംബർ 9-നാണ് ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം (Hindu Succession Amendment Act) പ്രാബല്യത്തിൽ വന്നത്. അതിനാൽ ഈ തീയതിക്ക് മുൻപ് മരിച്ച സ്ത്രീകളുടെ നിയമപരമായ അവകാശികൾക്കും മുൻകാല പ്രാബല്യത്തോടെ പിതൃസ്വത്തിൽ അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.ജസ്റ്റിസ് എൻ സതീഷ് കുമാർ, ജസ്റ്റിസ് എം ജ്യോതിരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ ഉത്തരവിട്ടത്. പാരമ്പര്യ സ്വത്തിൽ അവകാശം ലഭിക്കുന്നതിന് ഒരു സ്ത്രീയുടെ ജനനത്തീയതി തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഭേദഗതി നിയമത്തിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ 2005 സെപ്റ്റംബർ 9-ന് ബന്ധപ്പെട്ട സ്ത്രീ ജീവിച്ചിരിപ്പുണ്ടായിരിക്കണം എന്ന് ബെഞ്ച് വ്യക്തത വരുത്തി. മുരുകേശ ഗൗണ്ടർ എന്നയാളുടെ പിതൃസ്വത്തുമായി ബന്ധപ്പെട്ട് ഉയർന്ന അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി. ഒരു മകനും നാല് പെൺമക്കളുമാണ് മുരുകേശ ഗൗണ്ടർക്ക് ഉണ്ടായിരുന്നത്.ചെന്നൈ ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിധി പിന്തുടർച്ചാവകാശ കേസുകളിലും കുടുംബസ്വത്ത് തർക്കങ്ങളിലും വലിയ പ്രാധാന്യമുള്ള ഒന്നാണ്. നിയമഭേദഗതി വന്ന തീയതിക്ക് മുൻപ് മരിച്ച സ്ത്രീകളുടെ അവകാശികൾക്ക് ഇത്തരം സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നതിൽ വിധിയിലൂടെ വ്യക്തമായ നിർവചനം ലഭിച്ചിരിക്കുകയാണ്.Content HighlightsThe Madras High Court ruled that Hindu daughters who died before September 9, 2005, are not entitled to equal coparcenary rights in ancestral property. Consequently, their legal heirs cannot claim such rights under the Hindu Succession Amendment Act. However, a woman’s birth date does not affect her eligibility if she was alive on that cutoff date.