കനത്ത മഴ: പൊന്മുടിയിൽ പലയിടത്തും മണ്ണിടിച്ചിൽ; വിനോദസഞ്ചാര കേന്ദ്രം അടച്ചു

Wait 5 sec.

തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ മണ്ണിടിച്ചിൽ (Landslide) ഉണ്ടായി. കല്ലാർ പൊന്മുടി റോഡിലെ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിനടുത്തുള്ള ഇടിയകോവിലിലുമാണ് വലിയ തോതിൽ മണ്ണിടിഞ്ഞത്. അപകടസാധ്യത കണക്കിലെടുത്ത് പൊന്മുടി വിനോദസഞ്ചാര കേന്ദ്രം പൂർണമായും അടച്ചു.ഇന്നലെ രാത്രി മുതൽ മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയാണ് പൊന്മുടിയിൽ മണ്ണിടിച്ചിലിന് കാരണമായത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചതെന്നാണ് അനുമാനിക്കുന്നത്.റോഡിലേക്ക് വൻതോതിൽ മണ്ണും അവശിഷ്ടങ്ങളും വീണതിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.Content Highlights:Heavy rain caused landslides along the Kallar Ponmudi road in Thiruvananthapuram district. Landslides occurred at the 12th hair-pin curve and near Idiyakovil. The Ponmudi tourism destination has been closed as forest officials assess the damaged roads and work to restore traffic.