ആലപ്പുഴ | ആര്യാട് തുമ്പോളി ആലക്കാട്ടുശേരില്‍ ചിന്നമ്മ എന്ന ഏലിയാമ്മ ടീച്ചറെ (80) കൊല്ലപ്പെടുത്തിയ കേസില്‍ അയല്‍വാസി ഫ്രില്ലി ഫ്രാന്‍സിസ് (39) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. അഡീഷണല്‍ ജില്ലാ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി എം ഷുഹൈബ് ആണ് ശിക്ഷ വിധിക്കുക.2010 ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഏലിയാമ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പാതിരപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് മാഞ്ഞാലിക്കാട് ഫ്രില്ലി ഫ്രാന്‍സിസ് കവര്‍ന്നുവെന്നാണ് കേസ്. കൃത്യം നടക്കുന്ന കാലത്ത് ഏലിയാമ്മയുടെ ഭര്‍ത്താവും നാല് മക്കളും വിദേശത്തായിരുന്നു.വീട്ടുജോലിക്കാരി സ്വന്തം വീട്ടില്‍ പോയ സമയത്താണ് ഫ്രാന്‍സിസ് കൊലപാതകവും മോഷണവും നടത്തിയത്. മുഖത്ത് മുളക് പൊടി വിതറി പിന്നില്‍നിന്ന് തള്ളി താഴെയിടുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഏലിയാമ്മയുടെ സ്വര്‍ണവളകളും മാലയും കവര്‍ന്നു. ഇവ പണയം വച്ച് മോതിരമടക്കമുള്ള ആഭരണവും വസ്ത്രങ്ങളും പ്രതി വാങ്ങുകയും ചെയ്തു.Content Highlights:In the Aryad Eliyamma Teacher murder case, the court has found the accused Frilly Francis guilty. The verdict was delivered by the Alappuzha court after completing the trial proceedings. The quantum of sentence against the convicted person is scheduled to be pronounced today.