എം എല്‍ എമാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണു; യു പി മുന്‍ മന്ത്രി മരിച്ചു

Wait 5 sec.

ലക്‌നൗ | കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ യു പി മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ നാനക് റാം ഭുര്‍ജി (68) അന്തരിച്ചു. ഇന്നലെ ഉച്ചക്കാണ് ലക്‌നൗ ഹസ്രത്ഗഞ്ചിലെ ‘ദാരൂള്‍ ഷഫ’ ന്യൂ എം എല്‍ എ റെസിഡന്‍സ് സമുച്ചയത്തിന് പിന്‍വശത്തെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് നാനക് റാം വീണത്. പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.ബി ജെ പി ഒ ബി സി മോര്‍ച്ചയുടെ യു പി സംസ്ഥാന സെക്രട്ടറിയായിരുന്ന നാനക് റാം ഭുര്‍ജി കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.സ്ഥലത്തെ സി സി ടി വി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.Content Highlights:A former minister of Uttar Pradesh tragically died after falling from the seventh floor of a building housing MLAs. Local authorities and police immediately responded to the scene following the incident. An investigation has been launched to determine the exact circumstances surrounding the fall.