വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി; സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

Wait 5 sec.

കൊച്ചി | വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ആദ്യ കുറ്റപത്രത്തില്‍ മുന്‍ മുഖ്യമന്ത്രിുയടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പ്രതിപട്ടികയിലില്ല.പ്രളയബാധിതര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി യു എ ഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതില്‍ നാല് കോടി പ്രതികള്‍ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സി ഇ ഒ ആയിരുന്ന യു വി ജോസ് എന്നിവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി ബി ഐ അറിയിച്ചു. Content Highlights:The CBI submitted its chargesheet in the Wadakkanchery Life Mission corruption case against six accused, including Santhosh Eappen and Swapna Suresh. The investigation revealed four crore rupees was embezzled as commission from UAE Red Crescent funds. Probes into M Sivasankar and UV Jose continue.